DDO Updation in BIMS
DDO ആയി ചാർജ്ജെടുത്ത് കഴിഞ്ഞാൽ അടിയന്തിരമായി ചെയ്യേണ്ട ഒന്നാണ് ബിംസിൽ DDO Profile Update ചെയ്യുക എന്നത്. ഇത് വളരെ ലളിതമായി ചുരുങ്ങിയ സ്റ്റെപ്പുകളിലൂടെ ചെയ്യാവുന്നതാണ്.
1. ആദ്യമായി https://bims.treasury.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
2. തുടർന്ന് User Login എന്നതിന് താഴെ User Name ( സ്ഥാപനത്തിൻറെ DDO Code), DDO Admin User പാസ് വേർഡ് എന്നിവ നൽകി, User Role ആയി Officer(DD Admin) എന്നത് സെലക്ട് ചെയ്ത് താഴെ കാണുന്ന Captcha Code എൻറർ ചെയ്ത് Login ബട്ടണിലമർത്തുക.
2. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതു ലശത്ത് കാണുന്ന പാനലിൽ Profile എന്നതിന് കീഴിൽ DDO Profile Settings എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ profile എന്നതിന് താഴെ നിലവിലുള്ള DDO യുടെ വിവരങ്ങൾ കാണാൻ കഴിയും. അതിൽ Add എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന വിൻഡോയിൽ User Name, TAN എന്നിവ നേരത്തെ ഫിൽ ചെയ്ത് വന്നിട്ടുണ്ടാകും.
1. Full Name എന്ന ബോക്സിൽ പുതിയ DDO യുടെ പേര് ചേർക്കുക.
2. Email ID എന്നതിൽ പുതിയ DDO യുടെ വ്യക്തിഗത ഇ-മയിൽ ഐ.ഡി നൽകുക.
3. മൊബൈൽ നമ്പർ നൽകുക
4. Designation എന്നിടത്ത് കോംമ്പോ ബോക്സിൽ നിന്നും DDO യുടെ ഔദ്യോഗിത പദവി സെലക്ട് ചെയ്യുക.
5. Join Date എന്നതിൽ പുതിയ DDO ചാർജ്ജെടുത്ത തിയതി നൽകുക.
6. അതിന് ശേഷം SAVE എന്ന ബട്ടണിലമർത്തുക.
ഇതോടെ DDO ഡീറ്റയിൽസ് അപ്ഡേറ്റായി മാറും
DDO Updation in BIMS
Reviewed by Alrahiman
on
June 08, 2026
Rating:
Reviewed by Alrahiman
on
June 08, 2026
Rating:

No comments: