recent
[Income Tax][column1][#FF5CFF]

Add New DDO in Treasury ETR5 Portal


 

ഇപ്പോൾ ട്രഷറികളിൽ പണമടക്കുന്നത് ETR5 പോർട്ടലിലൂടെയാണ്. ഇതിന് വേണ്ടി പുതിയ ഡി.ഡി.ഒ യെ ട്രഷറിയുടെ ETR5 പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓരോ സ്ഥാപനത്തിനും ഒരു 10 അക്ക ട്രഷറി ഓഫീസ് കോഡ് (DDO CODE അല്ല) അനുവധിച്ചിട്ടുണ്ട്. ആ കോഡും പാസ് വേർഡും ഉപയോഗിച്ച് https://etreasury.kerala.gov.in/എന്ന പോർട്ടലിൽ ലോഗിൻ ചെയ്താണ് പുതിയ DDO യെ Add ചെയ്യുന്നത്. 

 

ഇതിൽ ലോഗിൻ ചെയ്യാൻ ഒരു Defualt Password അനുവദിച്ചിട്ടുണ്ടായിരുന്നു. അതിൻറെ ഫോർമാറ്റ്  ആദ്യം '00' ചേർത്ത് അതിന് ശേഷം അനുവദിച്ച 10 അക്ക കോഡിൻറെ റിവേർസ് ചെർക്കലായിരുന്നു. ഉദാഹരണം നിങ്ങൾക്ക് അനുവദിച്ച Treasury Office Code  150116F123 എന്നതാണെങ്കിൽ പാസ് വേർഡായി 00321F611051 ആയിരിക്കും. പഴയ DDO ഈ പാസ് വേർഡ് മാറ്റിയിട്ടില്ലെങ്കിൽ  ഈ പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. മാറ്റിയിട്ടുണ്ടെങ്കിൽ പഴയ DDO യുമായി ബന്ധപ്പെട്ട് പാസ് വേർഡ് സംഘടിപ്പിക്കുക. ഇനി പഴയ DDO പാസ് വേർഡ് മറന്നു പോയെങ്കിൽ ലോഗിൻ വിൻഡോയുടെ താഴെ കാണുന്ന Forgot Passord എന്ന ഓപ്ഷൻ ഉപയോഗിക്കുക. അപ്പോൾ ഒരു Default Password പഴയ DDO യുടെ മൊബൈൽ നമ്പറിൽ SMS ആയി ചെല്ലും. അത് സംഘടിപ്പിച്ച് ലോഗിൻ ചെയ്യുക. എന്നിട്ട് ആദ്യം ലോഗിൻ ചെയ്യുമ്പോൾ തന്നെ പാസ് വേർഡ് മാറ്റുക.

ഇതിൽ ലോഗിൻ ചെയ്ക് കഴിഞ്ഞാൽ കാണുന്ന വിൻഡോയിൽ ഇടത് ഭാഗത്തായി Home, User Registration, Logout എന്ന മൂന്ന് ഓപ്ഷനുകൾ കാണാം. അതിൽ User Registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

 

 
 
അതിന് ശേഷം വലതു ഭാഗത്ത് കാണുന്ന ADD എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ താഴെ നിങ്ങളുടെ ഓഫീസ് കോഡ് കാണും. ഇതിന് താഴെ പുതിയ DDO യുടെ PEN  നമ്പർ എൻറർ ചെയ്യുക. അതിന് ശേഷം Vie എന്ന ബട്ടണിലമർത്തുക. അപ്പോൾ താഴെ കാണുന്നത് പേലെ പുതിയ DDO യുടെ വിവരങ്ങൾ ദൃശ്യമാകും. അഅത് കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.


      ഇതോടെ പുതിയ DDO യുടെ മൊബൈലിലേക്ക് ഒരു Default പാസ് വേർഡ് നൽകിക്കൊണ്ട് ഒരു SMS വന്നിട്ടുണ്ടാകും.  നിങ്ങൾ സ്ക്രീനിൽ കാണുന്ന Edit ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരിന് നേരെ കാണുന്ന Edit ബട്ടണിൽ ക്ലിക്ക് ചെയ്ത് Approval(Officer) എന്നതിൽ ടിക്ക് രേഖപ്പെടുത്തുക. Is eTR5 User, Is Active എന്നിവകൾക്ക് നേരെ Yes എന്നത് സെലക്ട് ചെയ്യുക. അതിന് ശേഷം താഴെ കാണുന്ന Update ബട്ടണിലമർത്തുക.

 
 
ഇനി ഈ പോർട്ടലിൽ നിന്നും Sign Out ചെയ്ത് https://etr5.treasury.kerala.gov.in/ എന്ന വൈബ് പോർട്ടലിൽ നിങ്ങളുടെ പെൻ നമ്പർ യുസർ നെയിം ആയും മൊബൈലിൽ വന്ന പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. ആദ്യം ലോഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ Default Password മാറ്റാൻ ആവശ്യപ്പെടും. അപ്പോൾ നിങ്ങൾക്ക് ഓർക്കാവുന്ന ഒരു പാസ് വേർഡ് നൽകുക.

 
 പഴയ DDO ഒരു ചെലാനെങ്കിലും ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് അവരെ Delete ചെയ്യാൻ സാധിക്കില്ല. എന്നാൽ അവരുടെ പേരിന് നേരെ കാണുന്ന Edit ബട്ടൺ ക്ലിക്ക് ചെയ്ത് Is Active എന്നതിന് നേരെ No എന്ന് സെലക്ട്Deactivate ചെയ്യാനോ അതല്ലെങ്കിൽ Transfer / Retirement മാർക്ക് ചെയ്യാനോ സാധിക്കും.
 
Treasury Office Code അരിയില്ലെങ്കിൽ
 
നിങ്ങൾക്ക് Treasury ഏനുവദിച്ച 10 അക്ക ഓഫീസ് കോഡ് അറിയില്ലായെങ്കിൽ നേരത്തെയുള്ള ETR5 യൂസറുടെ ലോഗിനിൽ കയറി ആദ്യം വരുന്ന വിൻഡോയുടെ ഏറ്റവും മുകളിലായി ETR5യൂസറുടെ പേര്, പെൻനമ്പർ, ഓഫീസിൻറെ പേര്,                 ട്രഷറി ഓഫീസ് കോഡ് എന്നിവ കാണാം.
 
 
 

 

Add New DDO in Treasury ETR5 Portal Reviewed by Alrahiman on June 07, 2026 Rating: 5

No comments:

All Rights Reserved by alrahiman © 2014 - 2015
Powered By Blogger, Designed by Sweetheme

Contact Form

Name

Email *

Message *

Powered by Blogger.