തുടർന്ന് ഒരു വാണിംഗ് മേസേജ് പ്രത്യ7പ്പെടും Default ആയി New Regime ആണ് സെലക്ട് ചെയ്തിട്ടുളത്. പ്സ്തുത സ്കീമിൽ ഒരു തരത്തിലുള്ള ഡിഡക്ഷനുകളും ലഭിക്കില്ല എന്നാണ് ഇതിൽ പറയുന്നത്. നിങ്ങൾ ന്യൂ സ്കീമാണ് ഫോളോ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ OK അമർത്തി മുന്നോട്ട് പോകാം.
Dഅടുത്തതായി മറ്റൊരു വാണിംഗ് മേസേജ് പ്രത്യക്ഷപ്പെടും. നിങ്ങളുടെ ഫോമുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും TDS ഫയൽ ചെയ്തതിനനുസൃതമായി ഫില്ല് ചെയ്തിട്ടുണ്ട്. അത് നമ്മൾക്ക് സഹായമേകാനാണ് എന്നാണ് പറയുന്നത്. അവിടെയും OK അമർത്തി മുന്നോട്ട് പോകാവുന്നതാണ്.
തുടർന്ന് Return Summery എന്ന ഒരു പേജ് തുറന്നു വരും. ഇതിൽ Personel Information, Gross Total Income, Total Deduction, Tax Paid, Verify YourTax Liability Details എന്നിങ്ങനെ 5 സെക്ഷനുകൾ കാണാം. ഇതിലെ ഓരോ സെക്ഷനുകളിലും ർബിൾ ക്ലിക്ക് ചെയ്ത് അവയ്ക്ക് വേണ്ട വിവഗങ്ങൾ മുഴുവനായും ഫില്ല് ചെയ്ത് Confirm ചെയ്താൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് പോവാൻ സാധിക്കൂ. ഒരു സെക്ഷൻ Confirm ചെയ്തു കഴിഞ്ഞാൽ അവയ്ക്ക് നേരെ

എന്ന ഒരു ലേബൽ ദൃശ്യമാകും. എന്നാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് പോകാൻ സാധിക്കൂ.
ആദ്യമായി Personal Information എന്നതിൽ ക്ലിക്ക് ചെയ്യുക ഈ ഓരോ സെക്ഷനിലും ഒരു പാട് വിവഗങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ട് ഇത് ഒരു വലിയ പോജാണ്. അത് പാർട് പാർട്ടായി താഴെ വിവരിക്കുന്നു:-
Section-I, Part (a)
ഇവിടെ നമ്മുടെ വ്യക്തിഗത വിവഗങ്ങളായ. First Name, Middle Name, Last Name, PAN, Date of Birth, Adhar No, Primary Mobile No, Secondary Mob No എന്നിവ കാണിക്കും. മാറ്റണമെന്നുണ്ടെങ്കിൽ അത്ന് മുകളിൽ കാണുന്ന Edit ബട്ടൺ ഉപയോഗിച്ച് മാറ്റം വരുത്താം. ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം ഇതിൻറെ താഴ് ഭാഗത്തായി Is the Secondary Address Same As Primary Address ? എന്ന ഒരു ചോദ്യമുണ്ട്. അതിൽ ഒന്ന് ക്ലിക്ക് ചെയ്തതിന് ശേഷം Yes എന്നോ No എന്നോ സെലക്ട് ചെയ്യണം. No എന്ന് സെലക്ട് ചെയ്താൽ Seondary Address വേറെ നൽകേണ്ടി വരും. ഇത് സെലക്ട് ചെയ്യാതെ പോയാൽ അവസാനം Error കാണിക്കും.
Section I Part(b)
ഇതിൽ ആദ്യം കാണുന്ന Nature of Employment എന്ന കോംമ്പോ ബോക്സിൽ State Government, Central Government, SC Pensioner, CG Pensioner, Others തുടങ്ങി.വ.യിൽ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കുക.
Filing Section എന്നതിന് താൻെ നിശ്ചിത തിയതിക്ക് മുമ്പാണ് ഫയൽ ചെയ്യുന്നതെങ്കിൽ 139(1) എന്നതാണ് സെലക്ട് ചെയ്യേണ്ടത്.
അതിന് Doyou wish toexercise the option u/s 115 BAC(6) of Opting out of new tax regime എന്ന ചെദ്യത്തിന് താഴെ No എന്ന് സെലക്ട് ചെയ്തതായി കാണാം. അതിനർത്ഥം നിങ്ങൾ New Regime ഓപ്ട് ചെയ്യുന്നു എന്നാണ്. OLD Regime ആക്കണമെങ്കിൽ ഇവിടെ നിങ്ങൾ Yes സെലക്ട് ചെയ്യണം
ഇതിന് താഴെ Whether this return is being filed by a representative assessee എന്നതിന് താഴെ No കൊടുക്കുക.
ഇതിന് താഴെ Ban Details എന്ന ടാബിൽ ഒന്ന് ക്ലിക്ക് ചെയ്യുക. അതിന് താൻെ നിങ്ങളുട ഒരു ബാങ്ക് ഏക്കൗണ്ടെങ്കിലും ചേർക്കുകയും Validate ചെയ്യുകയും ചെയ്യണം. മാത്രമല്ല കൂടുതൽ ബാങ്ക് അക്കൗണ്ട് Add ചെയ്തിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒന്നിൽ Nominate for Refund എന്നത് എനാബിൾ ചെയ്തിരിക്കണം.
ഇത്രയും കഴിഞ്ഞതിന് ശേഷം ഒന്നാമത്ത സെക്ഷൻ Confirm ചെയ്യുക.
__________________________________________________________________________________________________
Gross Total Income
_________________________________________________________________________________________________
ഇനി Gross Total Incomeഎന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ സെക്ഷനിൽ നിങ്ങളുടെ Salary Income സംബന്ധിച്ച് വിവരങ്ങളാണ് വരുന്നത്. ഈ സെക്ഷൻ ഫില്ല് ചെയ്യുമ്പോക്ഷ പപർണ്ണമായും നിങ്ങളുടെ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ്/ ഫോം-16 കയ്യിലുണ്ടായിരിക്കണം. കാരണം അതിലെ ഡാറ്റയാണ് ഇവിടെ സ്വമേധയാ ഫില്ല് ചെയിത് വരുന്നത്. സ്ഥാപനത്തിൽ നിന്നും കൃത്യമായി TDS ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഇതും കൃത്യമായിരിക്കും. തെറ്റുണ്ടെങ്കിൽ നമുക്ക് Edit ബട്ടൺ ഉപയോഗിച്ച് തിരുത്താം.
എന്നാൽ ആരും തന്നെ നികുതി വെട്ടിക്കാൻ വേണ്ടി ഇതിൽ വരുന്ന തുകകൾ കുറച്ചെഴുതാനോ വട്ടി ഒഴിവാക്കാനോ പാടില്ല. അങ്ങിനെ ചെയ്താൽ നിങ്ങളുട സ്ഥാപന മേധാവിക്ക് കാരണം വ്യക്തമാക്കൽ നോട്ടീസ് വരുന്നതാണ്. അത് നിങ്ങക്കും സ്ഥാപന മേധാവിക്കും ഒരു പാട് തലവേദനകൾ സൃഷ്ടിക്കും.
B1-Income From Salary
B2- Income From House Property
New Regime ഫോളോ ചെയ്യുന്നത് കൊണ്ട് ഈ സെക്ഷന് വലിയ പ്സക്തിയില്ല. Old Regime ആണെങ്കിൽ Housing Loan Iterest കാണിക്കേണ്ടത് ഈ സെക്ഷനിലാണ്. Interest വരുന്നത് Interest On Borrowed Capital എന്ന ഹെഡിലായിരിക്കും
B3. Income from Other Sources
മറ്റുവല്ല സോഴ്സുകളിൽ നിന്നും വരുമാനമുണ്ടെങ്കിൽ അതാണിവിടെ കാണിക്കേണ്ടത്.Income Tax Refund ൽ നിന്ന് ലഭിച്ച പലിശ, ബാങ്ക് ഡെപ്പോസിറ്റുകളിൽ നിന്ന് ലഭിച്ച പലിശ തുടങ്ങിയവയെല്ലാം ഇവിടെയാണ് വരുന്നത്. ഇതിന് മുകളിൽ ക്ലിക്ക് ചെയ്ത് അങ്ങിന നല്ല വരുമാനവും വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇതല്ലാത്ത വല്ലതുമുണ്ടെങ്കിൽ Add Another എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് Add ചെയ്യുക.
C3. Excempt Income : ഇതിൽ ക്ലിക്ക് ചെയ്ത് നമ്മുടെ വരുമാനത്തിൽ ഉൾപ്പെട്ടതും എന്നാൽ Income Tax ൽ നിന്ന് ഒഴിവാത്തപ്പെട്ടിട്ടുള്ളതുമായ ഇൻകം ചേർക്കുക (ഉദാ. റിട്ടയർമെൻറ് ആനുകൂല്യങ്ങൾ ആദ്യം ഇൻകത്തിൽ ചേർക്കുക. പിന്നീട് ഈ വിഭാഗത്തിൽ ചേർത്ത് ഒഴിവാക്കുക.
C3 (a) Long Term Capital Gains : അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ ഇതിൽ ചേർക്കുക.
ഇത്രയും കഴിഞ്ഞാൽ രണ്ടാമത്തെ സെക്ഷൻ Confirm ചെയ്യുക.
Total deductions
നിങ്ങൾ New Ragime ആണ് ഫോളോ ചെയ്യുന്നതെങ്കിൽ ഈ സെക്ഷനിൽ നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല, നേരെ താഴ് ഭാഗത്തു കാണുന്ന Confirm ബട്ടൺ അമർത്ത് ഈ സെക്ഷൻ അവസാനിപ്പിക്കാം.
നേരെ മറിച്ച് നിങ്ങൾ Old Regime ആണ് ഫോളോ ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് താഴെ കാണുന്ന ഓരോ ഹെഡിനും നേരെ കാണുന്ന Edit ബട്ടൺ അമർത്തി ഡിഡക്ഷനുകൾ ചേർക്കാവുന്നതാണ്.
80C - Deduction in respect of life insurance premia, deferred a
80CCC - Payment in respect Pension Fund, etc.
80CCD(1) - Contribution to pension scheme of Central Government
80CCD(1B) - Contribution to pension scheme of Central Government
80CCD(2) - Contribution to pension scheme of Central Government by employer
80D - Deduction in respect of Health Insurance premia
80DD - Details of deduction in respect of
maintenance including medical treatment of a dependent who is a person
with disability.
80DDB - Medical treatment of specified disease
80E - Interest on loan taken for higher education
----------------------------------------------------------------------------------------------------------------------------------
TAXES TAID
____________________________________________________________________________________
ഇതിൽ പ്രധാനമായും 5 സെക്ഷനുകളാണുണ്ടാവുക

ഇതിൽ ഒന്നാമത്തെ സെക്ഷനിൽ നമ്മുടെ സ്ഥാപനം ശമ്പളത്തിൽ നിന്ന്
പിടിച്ച് അടച്ച നികുതിയുടെ വിവരങ്ങൾ കാണാം. ഇതിൾ ഉൾപ്പെടാത്ത വിവരങ്ങൾ
ഉണ്ടെങ്കിൽ Add Another ബട്ടണിലമർത്തി വിവരങ്ങൾ കൂട്ടി ചേർക്കാവുന്നതാണ്.
രണ്ടാമത്തെ സെക്ഷനിൽ ശമ്പളമല്ലാത്ത മറ്റു വരുമാനങ്ങളിൽ നിന്നും പിടിച്ചെടുത്ത ടാക്സ് കാണാം. ഇവിടെയും വേണമെങ്കിൽ പുതിയ വിവരങ്ങൾ Add ചെയ്യാം.
ഇതിൽ അഞ്ചാമത്തെ Advance Tax and Self Assessment Tax എന്ന സെക്ഷനിലാണ് നമ്മൾ നേരിട്ട് അടച്ച നികുതിയുടെ വിവരങ്ങൾ കാണുന്നത്. മിക്കവാറും നാം നേരിട്ടടച്ച നികുതി വിവരങ്ങൾ ഇവിടെ വന്നിട്ടുണ്ടാകും ഇല്ലെങ്കിൽ മാത്രം Add Another എന്ന ബട്ടണിലമർത്തി വിവർങ്ങൾ നൽകി Add ചെയ്യാവുന്നതാണ്.
എല്ലാ സെക്ഷനും താഴെയായ Total Tax Paid കാണാവുന്നതാണ്. ഇതാണ് നിങ്ങൾ ആകെ ആടച്ച ടാക്സ്. ശരിയാണെങ്കിൽ ഈ സെക്ഷനും Confirm ചെയ്യാം
Verify your Tax Liability
ഈ സെക്ഷനിൽ ഇതു വരെയുള്ള കാര്യങ്ങളുടെ ഒരു സംഗ്രഹം കാണാവുന്നതാണ്. കൃത്യാണാണെന്ന ഒരിക്കൽ കൂടി പരിശോധിക്കുക.
ഇതിൽ രണ്ടാമത് കാണുന്ന Computation of Tax Payable എന്ന ഹെഡിനു താഴെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം എല്ലാവർക്കും കഴിഞ്ഞ പേ റിവിഷൻ അരിയറിൻറെ രണ്ട് ഘഡു പി.എഫിൽ ലയിപ്പിച്ചിരുന്നു. അങ്ങിനെയുള്ളവർക്ക് അതിൻമേലുള്ള അധിക നികുതി ബാധ്യത ലഘൂകരിക്കാൻ അരിയർ റിലീഫ് കാൽക്കുലേറ്റ് ചെയ്ത് ക്ലെയിം ചെയ്തിട്ടുണ്ടാം. അത് ഈ പേജിലാണ് കാണിക്കേണ്ടത്. ഈ ഹെഡിന് താഴെ കാണുന്ന D6 എന്ന ഐറ്റത്തിന് നേരെയാണ് Rellief U/s 87 A കാണിക്കേണ്ടത്. അത് കാണിച്ചെങ്കിൽ മാത്രമേ Tax Payable നമ്മുടെ കാൽക്കുലേഷന് സമാനമാവുകയുള്ളൂ.
മാത്രമമല്ല Income Tax ഇ-ഫയൽ ചെയ്യുന്നതിന് പുറമെ -10E ഫോമും Online ആയി സബ്മിറ്റ് ചെയ്തെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇല്ലയെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നോട്ടീസ് വരും. ഉദാഹരണത്തിൽ എനിക്ക് 10 E റിലീഫ് ഇണ്ട്. എന്നാൽ ഞാൻ ഇത് ഇതുവരെ Online സബ്മിറ്റ് ചെയ്തിട്ടില്ല. അത് കൊണ്ട് ഞാൻ അത് താഴെ കാണുന്ന D6 എന്ന ഐറ്റത്തിൽ കാണിക്കുന്നു. ഉടനെ അതിന് താഴെവാണിംഗ് മേസേജുകൾ കാണുന്നു.
താഴെ Total Interest and Fee എന്ന സെഷനിൽ പ്രത്രേകിച്ച് Interest . Fee എന്നിവയൊന്നും വന്നതായി കാണുന്നില്ല.
അതിന് താഴെ Total Tax, Fee and Inteterest കാണിക്കുന്നു. അതിന് താഴെ Confirm ബട്ടണമർത്തുക.
ഇതോടു കൂടി പ്രധാനപ്പെട്ട 5 സെക്ഷനുകളും Confirm ആയതായി കാണുന്നു. ഇനി അതിന് താഴെ കാണുന്ന Proceed to Verification എന്ന ബട്ടണിലമർത്താം
തുടർന്ന് ഈ വിൻഡോയു ടെ താഴ് ഭാഗത്ത് കാണുന്ന Preview and Submit Your Return എന്ന ബട്ടണിലമർത്തുക. തുടർന്ന് വരുന്ന വിൻഡോയിൽ നമ്മുടെ പേരിന് മുന്നെയുള്ള ബോക്സിൽ ടിക് രേഖപ്പെടുത്തുക, in my capacity എന്നതിന് നേരെ MySelf എന്ന് സെലക്ട്് ചെയ്യുക. Place, Date എന്നിവ എൻറർ ചെയ്യുക. എന്നിട്ട് Proceed to Validation എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
No comments: