recent
[Income Tax][column1][#FF5CFF]

Easy Tax 2025-26

\

 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ആധായ നികുതി നിരക്കുകൾ 2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റിൽ ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും ഏറെ ആശ്വാസം നൽകുന്ന സ്ളാബുകളാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റ് പ്രകാരം പഴയ ടാക്സ് റെജിമിൽ നികുതി സ്ലാബുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് താഴെ കാണിച്ച പോലെ കഴിഞ്ഞ വർഷത്തേത് തന്നെയായിരിക്കും

  • No income tax on annual incomes-Rs 2,50,000
  • Between Rs. 2,50,001 and Rs 5,00,000-5%
  • Between Rs 5,00,001 to Rs 10,00,000-20%
  • Above  Rs 10,00,000- 30%

എന്നാൽ പുതിയ ടാക്സ് റെജിമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് താഴെ പറയും പ്രകാരമായിരിക്കും

  • Zero to Rs 4,00,000—No Tax
  • Rs 4,00,000 to Rs 8,00,000---5%
  • Rs 8,00,0001 to Rs 12,00,000---10%
  • Rs 12,00,001 to Rs 16 lakh---15%
  • Rs 16,00,001 to Rs 20 lakh---20%
  • Rs 20,00,001 to Rs 24 lakh - 25%
  • Above 24 lakh---30%

സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം  12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.

ഇനി നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും. അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ (ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു ( ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി സാധാരണ രീതിയിൽ കണക്കാക്കിയ  ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1A)(b) പ്രകാരം മാർജിനൽ റിലീഫ് അനുവദിക്കുന്നു.

ഉദാരഹണം -1

ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,10,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 61,500 രൂപയായിരിക്കും. എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 10,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 51,500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.

ഉദാരഹണം-2

ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,70,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 70,500 രൂപയായിരിക്കും (20,000+40,000+10,500). എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 70,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.

 

ഇനി ഒരാളുടെ ടാക്സബിൾ ഇൻകം ഈ പറഞ്ഞ 12,705,88 ന് മുകളിലാണെങ്കിൽ അത്തരക്കാർ 4 ലക്ഷം രൂപ മുതൽ സ്ലാബ് പ്രകാരം ടാക്സ് കണക്കാക്കി അടക്കേണ്ടി വരും. ഉദാഹരണമായി സ്റ്റാൻറേർഡ് ഡിഡക്ഷന് ശേഷം ഒരാളുടെ ടാക്സബിൾ ഇൻകം 14,50,000 രൂപയാണെങ്കിൽ അയാളുടെ നികുതി കണക്കാക്കുന്നത് താഴെ പറയും പ്രകാരമായിരിക്കും.

ആദ്യത്തെ 4 ലക്ഷത്തിന്                                          -  0

4 ലക്ഷം മുതൽ 8 ലക്ഷം വരെ (5%)             -   20,000

8 ലക്ഷം മുതൽ 12 ലക്ഷം വരെ (10%)         -   40,000

12 ലക്ഷം മുതൽ 14.5 ലക്ഷം വരെ (15%)    -   37,500

ആകെ നികുതി                                                  -  97,500

 എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇതേ തുകയ്ക്ക് 1,30,000 രൂപ ടാക്സ് അടക്കണമായിരുന്നു. എന്തായാലും ഈ വർഷം നികുതിയിൽ എല്ലാവർക്കും ഗണ്യമായ കുറവ് അനുഭവപ്പെടും

 

പുതുയ നിരക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള EASY TAX പ്രസിദ്ധീകരിക്കുന്നു. ഏറെ മാറ്റങ്ങൾ ഉള്ളത് കൊണ്ട് ആദ്യമാദ്യം ഉപയോഗിക്കുന്നവർ കാൽക്കുലേഷനുകളിലെ കൃത്യത പരിശോധിക്കുന്നത് നന്നായിരിക്കും. ഇപ്രാവശ്യം ഏറെ പേർക്ക് നികുതി അടക്കേണ്ടി വരില്ല എങ്കിലും സ്റ്റേറ്റ്മെൻറുകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം എന്നത് നിർബന്ധമാണ് എന്ന് ഓർക്കുക


 Latest Version 26.02   Updated on 30 Jan 2026



(Version 26.3 (Updated on 15-02-2026)

അരിയർ സാലറി ലഭിച്ചവർക്ക് അരിയർ റിലീഫ് കാൽക്കുലേറ്റ് ചെയ്യുന്നതിനുള്ള Relief Calculator എന്ന സോഫ്റ്റ് വെയർ പബ്ലിഷ് ചെയ്യുന്നു. ഇതിൽ നിന്നും ലഭിക്കുന്ന കാൽക്കുലേഷനുകൾ കൃത്യമായി പരിശോദിക്കുക.2011-2012 വർഷം മുതൽ ലഭിച്ച അരിയറുകളുടെ റിലീഫ് കാൽക്കുലേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ സോഫ്റ്റ് വെയറിൽ ചേർത്തിട്ടുണ്ട്. ഒറ്റ ഡാറ്റ എൻട്രിയിൽ തന്നെ ഓൾഡ് റെജിം, ന്യൂ റെജിം റിലീഫുകൾ ഒരുമിച്ച് കാൽക്കുലേറ്റ് ചെയ്യുന്നത് കൊണ്ട് ഡാറ്റ എൻട്രി നടത്തുന്ന സമയത്ത് സൂക്ഷ്മത പുലർത്തുക. 
 
CALCULATE RELIEF ON PAY REVISION ARREAR
 
ഇത്തവണ നമുക്ക് ജൂലൈ 2019 മുതൽ ഫെബ്രുവരി 2021 വരെയുള്ള  DA അരിയർ പി.എഫിലേക്ക് മെർജ് ചെയ്തുവല്ലോ. ഇതിന് നമുക്ക് അരിയർ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. മൊത്തം അരിയറിനെ 4 ഘഡുവാക്കി അതിൽ രണ്ട് ഘഡുവാണ് നമുക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലഭിച്ചത്. ഇത്മേലുള്ള റിലീഫ് എങ്ങിനെ കാൽക്കുലേറ്റ് ചെയ്യും എന്ന് നോക്കാം


  • ആദ്യം EASY TAX 2025-26 ഓപ്പൺ ചെയ്ത് ഈ വർഷത്തെ  സാലറി വിവരങ്ങൾ എൻറർ ചെയ്യുക. ഇതിൽ Pay Revision Arrear എന്നതിന് നേരെ Basic ൻറെ കോളത്തിൽ ഈ വർഷം പേ റിവിഷൻ അരിയറായി ലഭിച്ച മൊത്തം തുക എൻറർ ചെയ്യുക. (ഇത് സ്പാർക്കിൽ നിന്നും Salary Drawn Statement എടുത്തു നോക്കിയാൽ കാണാം.) മറ്റെല്ലാ വിവരങ്ങളും എൻറര ചെയ്ത് Income Tax Statement എടുത്ത് അതിലെ Total Income നോട്ട് ചെയ്ത് വെക്കുക.
  • പിന്നീട് റലീഫ് കാൽക്കുലേറ്റർ ഓപ്പൺ ചെയ്ത് Data Entry സ്ക്രീനിൽ Personal Details എൻറർ ചെയ്യുക.
  • Step2 ൽ 2020-21 സാമ്പത്തിക വർഷത്തിൽ (2021-22 അസസ്മെൻറ് ഇയറിൽ) ഇഫയലിംഗ് ചെയ്തപ്പോൾ ഏത് റെജിം ആണ് സെലക്ട് ചെയ്തിരുന്നത് അത് സെലക്ട് ചെയ്യുക. (ഇത് മനസ്സിലാക്കാൻ ഇൻകം ടാക്സ് പോർട്ടലിൽ ലോഗിൻ ചെയ്ത് Efiling>>View Filed Retruns എന്ന മെനുവിൽ പോയി AY  2021-22 സെക്ട് ചെയ്ത് Fom ഡൗൺലോഡ് ചെയ്യുക. ഇതിൻറെ ഒന്നാമത്തെ പേജിൽ Are you opting for new tax regime u/s 115BAC ? എന്നതിന് നേരെ Yes ആണെഹ്കിൽ New Regime ഉം No ആണങ്കിൽ Old Regime ഉംആയിരിക്കും നിങ്ങൾ ഓപ്ട് ചെയ്തത്. അതല്ലെങ്കിൽ ഫോണിൽ ഡിഡക്ഷനുകൾ കാണുന്നുണ്ടെങ്കിൽ  Old Regime ഇല്ലെങ്കിൽ  New Regime.
  • 2020-21 സാമ്പത്തിക വർഷത്തിലാണ് ആദ്യമായ  New Regime അവതരിപ്പിച്ചത്. അത് കൊണ്ട് 2019-20 ൽ സ്കീമുകൾ സെലക്ട് ചെയ്യേണ്ട ആവശ്യമില്ല. എല്ലാവരും Old Regime ആയിരിക്കും.
  • Step 3 ൽ കാണിച്ച പട്ടികയിൽ  ലഭിച്ച അരിയറിൻറെ ഡീറ്റയിൽസ് 2019 ജൂലൈ എന്ന കോളം മുതഠ 2021 ഫെബ്രുവരി വരെയുള്ള കോളങ്ങളിൽ എൻറെർ ചെയ്യുക. Pay Revision Arrear ബില്ലിൻറെ Dew-Drawn Statement ൽ നിങ്ങളുടെ പേരിന് താഴെ ഓരോ മാസങ്ങളിലും കാണിച്ച തുകയുടെ പകുതി മാത്രം എൻറര്ർ ചെയ്യുക. 4 എണ്ണത്തിൽ 2 ഘഡു മാത്രമേ ലഭിച്ചിട്ടുള്ളൂ. അത്കൊണ്ടാണ് പകുതി എടുക്കുന്നത്.
  • Step 4 ൽ നമ്മൾ ടാക്സ് സ്റ്റേറ്റ്മെൻറിൽ നിന്നും നോട്ട് ചെയ്ത Taxable Income എൻറർ ചെയ്യുക.
  • Step 5 ൽ നമ്മൾ നേരത്ത് ഡൗൺലോഡ് ചെയ്ത 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലെ (2020-21,2021-22 അസസ്മെന്റ് ഇയറുകളിലെ Taxable Income ചെർക്കുക.
  • ഇനി Back ബട്ടൺ അമർത്തി ആവശ്യമായ ഫോമുകൾ എടുത്ത് നോക്കുക... 

 

 

Easy Tax 2025-26 Reviewed by Alrahiman on January 30, 2026 Rating: 5

No comments:

All Rights Reserved by alrahiman © 2014 - 2015
Powered By Blogger, Designed by Sweetheme

Contact Form

Name

Email *

Message *

Powered by Blogger.