Errors and Solutions Regarding DSC
താഴെ പറയുന്ന എററുകൾ സോൾവ് ചെയ്യാൻ ശ്രമിക്കുന്ന ഓരോ ഘട്ടത്തിലും നിങ്ങളുടെ കമ്പ്യൂട്ടറിൽ നിങ്ങൾ DSC ടോക്കൻ ഘടിപ്പിച്ചിരിക്കണം. ഓരോ മാർഗ്ഗവും പരീക്ഷിച്ചതിന് ശേഷം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ നിങ്ങൾ വീണ്ടും വീണ്ടും സ്പാർക്കിലോ ബിംസിലോ ലോഗിൻ ചെയ്യേണ്ടതില്ല. അതിന് പകരം നിങ്ങൾ താഴെ കാണുന്ന DSC TEST എന്ന ഓറഞ്ച് ബട്ടണിൽ വെറുതെ ക്ലിക്ക് ചെയ്താൽ മതി. ക്ലിക്ക് ചെയ്യുന്ന ഉടനെ തന്നെ DSC ടോക്കൺ പാസ് വേർഡ് ആവശ്യപ്പെടുന്ന വിൻഡോ പ്രത്യക്ഷപ്പെടുകയാണെങ്കിൽ DSC വർക്കിംഗ് കണ്ടീഷനായി എന്നർത്ഥം. ഇത് കൂടാതെ നിങ്ങളുടെ DSC യ്ക്ക് നിങ്ങൾ ഉപയോഗിക്കാറുള്ള ടോക്കൻ പിൻ എൻറർ ചെയ്ത് OK നൽകിയാൽ അടുത്തൊരു വിൻഡോയിൽ നിങ്ങളുടെ പേര്, സീരിയൽ നമ്പർ, DSC യുടെ വാലിഡിറ്റി എന്നിവ കാണിക്കുന്നുണ്ടെങ്കിൽ ഡിവൈസ് പ്രവർത്തന സജ്ജമായി എന്നർത്ഥം. (ഇവിടെ പാസ് വേർഡ് നൽകുമ്പോഴും തെറ്റരുത്. കാരണം 10 പ്രാവശ്യം തെറ്റായി നൽകിയാൽ ഡിവൈസ് ബ്ലോക്കാകും) പിന്നീട് ബാക്കിയുള്ള പരിഹാര മാർഗ്ഗങ്ങൾ പരീക്ഷിക്കണമെന്നില്ല. നിങ്ങൾക്ക് ഇ-സബമിഷൻ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. ഓരോ പരിഹാര മാർഗ്ഗങ്ങൾ അവലംഭിച്ച ശേഷവും ഈ പോസ്റ്റിൽ മുതൾ ഭാഗത്തേക്ക് സ്ക്രോൾ ചെയ്ത് ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സമയം ലാഭിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.
നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റത്തിൽ DSC ടോക്കൺ കൃത്യമായി പ്രവർത്തന സജ്ജമായിട്ടില്ല എന്നാണ് ഇതിൻറെ അർത്ഥം
ഇത് പ്രവർത്തിക്കുന്നുണ്ടെങ്കൽ സിസ്റ്റത്തിൻറെ ടാസ്ക്ബാറിൽ വലതു മൂലയിലായി ഒരു ക്യുബിൻറെ സിമ്പൽ കാണാം. കാണുന്നില്ലെങ്കിൽ ഡെസ്ക് ടോപ്പിൽ കാണുന്ന NICDSign എന്ന ഐക്കണിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഇത് മാന്വുലായി സ്റ്റാർട്ട് ചെയ്യുക
ഡെസ്ക് ടോപ്പിൽവലത് മുകളിൽ മൂലയിലായി DSC Signer എന്ന ഒരു ചെറിയ ബോക്സ് കാണുന്നുണ്ടോ എന്ന് ശ്രദ്ദിക്കുക. ഇല്ലെങ്കിൽ Device ഒന്ന് ഊരി വീണ്ടും കുത്തുക.
Mozilla Firefox ആണെങ്കിൽ
Privacy Error >> Your Connection is not Private എന്ന Warning കാണാംഅതിന് താഴെ Advanced >> Accept the Risk and Continue എന്നീ ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക
Google Chrome ആണെങ്കിൽ
Warning Potential Security Risk Ahead എന്ന Warning കാണാം.അതിന് താഴെ Advanced >> Proceed to localhost(unsafe) എന്നീ ലിങ്കുകളിൽ ക്ലിക്ക്രണ്ടാണെങ്കിലും പ്രത്യേകിച്ച് ഒന്നും ഓപ്പണാവുകയില്ലഒരു 2 സെക്കൻറ് കഴിഞ്ഞ് നിങ്ങൾ സാധാരണ പോലെ Esubmit ചെയ്യാൻ ശ്രമിക്കുക.. ശരിയായിട്ടുണ്ടാകും.
Warning ന് പകരം 404 Not Found എന്നാണ് കാണുന്നതെങ്കിൽ സെറ്റിംഗ് OK ആയി എന്നർത്ഥം
ഇനിയും ഈ എറർ അവശേഷിക്കുന്നുവെങ്കിൽ DSC യുമായി ബന്ധപ്പെട്ട് എല്ലാ സോഫ്റ്റ് വെയറുകളും ഒന്ന് അപ്ഡേറ്റ് ചെയ്യുക.
ഡിജിറ്റൽ സിഗ്നേച്ചർ ആധാറിലുള്ള അതേ പേരിൽ എടുക്കണമെന്ന് നേരത്തെ പറഞ്ഞുവല്ലോ. സ്പാർക്കിലെ പേരും പാൻകാർചിലെ പേരും എങ്ങിനെ വ്യത്യാമുണ്ടെങ്കിലും കുഴപ്പമില്ല. DSC ആധാറിലുള്ള പേരിൽ തന്നെ എടുക്കുക. ഇത് രണ്ടും വ്യത്യാസമുണ്ടെങ്കിൽ DSC സാപാർക്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.
സ്പാർക്കിൽ Service Matters ൽ Name as per Adhar എന്ന സ്ഥലത്ത് ആധാറിലുള്ള പോലെ തന്നെ പേര് എൻറർ ചെയ്ത് Verify ചെയ്യാനുള്ള ഓപ്ഷനുണ്ട്. അവിടെ പേര് ആധാറിലുള്ളത് പോലെ തന്നെ കൊടുക്കണം (അത് സ്പാർക്കിലെ പേരിൽ നിന്ന് എത്ര തന്നെ വ്യത്യാസമുണ്ടെങ്കിലും) അത് വെരിഫൈ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് മാറ്റിക്കൊടുക്കാൻ സാധിക്കില്ല. ഇങ്ങനെ നൽകിയ പേരും DSC യില പേരും വ്യത്യാസമുണ്ടാവുമ്പോഴാണ് ഈ എറർ കാണിക്കുന്നത്.
ഇത് കറക്ട് ചെയ്യണമെങ്കിൽ ആധാറിലെ പേര് വെരിഫൈ ചെയ്ത സ്ഥലത്ത് കറട് ആധാറിലെ പോലെ ( കുത്ത്, കോമ, സ്പേസി എന്നിവ അടക്കം) എൻറർ ചെയ്താൽ മാത്രമേ പ്രശ്നം സോൾവ് ആകുകയുള്ളൂ.
അത് നമുക്ക് റീസെറ്റ് ,ചെയ്യാൻ സാധിക്കില്ല. സ്പാർക്കുമായി കോൺടാക്ട് ചെയ്യണം. ഇപ്പോൾ സ്പാർക്കിലേക്ക് ഫോൺ ചെയ്യാനോ, ഇമെയിൽ അയച്ചാലോ കത്ത് അയച്ചാലോ അവർ പരിഗണിക്കുന്നതല്ല. പകരം ഓൺലൈനായി റിക്വസ്റ്റ് അയക്കണം.
അതിന് വേണ്ടി പ്രത്യകമായി quest.spark.gov.in എന്ന ഒരു വെബ്സൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്
അതിന് ശേഷം ആധാർ കോപ്പി, DSC Token സോഫ്റ്റ് വയർ ഓപ്പൺ ചെയ്ത് അതിൽ സർട്ടിഫിക്കറ്റിലെ പേര് കാണിക്കുന്ന ഭാഗത്തിൻറെ സ്ക്രീൻ ഷോട്ട് സ്പാർക്കിലെ സർവ്വീസ് മാറ്ററിൽ Name as per Adhar എന്ന് തെറ്റായി എൻറർ ചെയ്ത് ഭാഗത്തിൻറെ സ്ക്രീൻ ഷോട്ട് എന്നിവ മൂന്നും കൂടി ഒരൊറ്റ PDF ഫയലാക്കി Document Upload എന്ന ഭാഗത്ത് അപ്ലോഡ് ചെയ്യുക. തുടർന്ന് സബ്മിറ്റ് ചെയ്യുക. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ അവർ അത് റീസെറ്റ് ചെയ്തിട്ടുണ്ടാകും. അവർ അത് കൃത്യമായി എൻറർ ചെയ്ത് തരികയൊന്നുമില്ല. ആഫീൽഡ് ക്ലിയർ ചെയ്ത് തരും.
ഇനി അറിയിപ്പ് കിട്ടിയാൽ നമ്മൾ തന്നെ കൃത്യമായി പേര് എൻറർ ചെയ്ത് വീണ്ടും വെരിഫൈ ചെയ്യുക. ഇതിന് വേണ്ടി സ്പാർക്കിലെ Service Matters അൺലോക്ക് ചെയ്യേണ്ടി വരും. വെരിഫൈ ചെയ്തതിന് ശേഷം വീണ്ടും ഡാറ്റ ലോക്ക് ചെയ്യുക.
എന്നിട്ട് DSC സ്പാർക്കിൽ രജിസ്റ്റർ ചെയ്താൽ ശരിയാകും.
നിങ്ങളുടെ യു.എസ്.ബി ടോക്കണ്‍ പാസ് വേര്‍ഡ് തുടര്‍ച്ചയായി 10 തവണ തെറ്റായി എന്‍റര്‍ ചെയ്തതു മൂലം ഡിവൈസ് ബ്ലോക്കായി എന്നാണിതിന്നര്‍ത്ഥം.
ഡിജിറ്റൽ സിഗ്നേച്ചറുമായോ മറ്റോ ബന്ധപ്പെട്ട ഏതെങ്കിലും സോഫ്റ്റ് വെയറുകൾ വിൻഡോസി ഇൻസ്റ്റാൾ ചെയ്ത് തുടങ്ങുമ്പോൾ വിൻഡോസിൽ പ്രത്യക്ഷപ്പെടുന്ന ഒരു മെസേജാണിത്
ഇതിനെ തുടർന്ന് പിന്നീട് ഇൻസ്റ്റലേഷൻ നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. ഇത് പരിഹരിക്കാൻ Smart App Control Settings ഓഫാക്കി വെയ്ക്കണം
താഴെയുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്യുക
1. വിൻചോസിലെ ടാസ്ക്ഭാറിൽ താണുന്ന Start ബട്ടണിൽ അമർത്തി Settings എന്ന് സെരച്ച് ചെയ്യുക. തുടർന്ന് മുകൾ ഭാഗത്ത് വരുന്ന് Settings ഐക്കണിൽ ക്ലിക്ക് ചെയ്ത്
Security > > Privacy Security Window Security >App & Browser Control എന്ന പേജിൽ പ്രവേശിക്കുക
തുടർന്ന് വരുന്ന വിൻഡോയിൽ Smart App Control എന്നതിന് താഴെ Yes എന്ന് സെലക്ട് ചെയ്തിരിക്കുന്ന തായി കാണാം. അത് മാറ്റി No എന്ന സെലകേട് ചെയ്ത് സേവ് ചെയ്യുക
ഇനി സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് നോക്കുക
Reviewed by Alrahiman
on
May 25, 2026
Rating:















No comments: