Digital Signature
ക്ലാസ് 2 ഡിജിറ്റല് സിഗ്നേച്ചറുകള് ഇപ്പോള് നിര്ർത്തലാക്കിയിരിക്കുന്നു. ഇപ്പോള് ലഭിക്കുന്നത് ക്ലാസ് 3 ഡിജിറ്റല് സിഗ്നേച്ചറാണ്. ഇതിന് താരതമ്യേന വില കൂടുതലുമാണ്.
നിങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ എടുക്കുമ്പോൾ ക്ലാസ്-3 സിഗ്നേച്ചറാണ് എടുക്കേണ്ടത്. 1,2,3 വർഷ കാലാവധികളിലേക്കുള്ള ഡിജിറ്റൽ സിഗ്നേച്ചറുകൾ ലഭ്യമായിരിക്കും. സുഗ്നേച്ചർ എടുക്കുമ്പോൾ ആധാറിലുള്ള അതേ പേരിൽ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. വ്യത്യാസം വന്നാൽ സ്പാർക്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.
സാധാരണ
കൈയ്യൊപ്പിനോളം തന്നെ വിലമതിക്കുന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
എന്നിരിക്കെ അതിന്‍റെ ഉപയോഗത്തില്‍ നാം കുറച്ച് മുന്‍കരുതലുകള്‍
സ്വീകരിക്കേണ്ടതുണ്ട്.
- ഒരു കാരണവശാലും USB Token സോഫ്റ്റ്‍വെയറില്‍ കാണുന്ന Initialise Device, Format Device തുടങ്ങിയ മെനുകളില്‍ ക്ലിക്ക് ചെയ്യരുത്. അങ്ങിനെ ചെയ്താല്‍ സിഗ്നേച്ചര്‍ ഡിലീറ്റായി പോകുന്നതാണ്. പിന്നീട് പുതിയ സിഗ്നേച്ചറിന് അപേക്ഷിക്കുക മാത്രമേ മാര്‍ഗ്ഗമൂള്ളൂ.
- ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങുന്ന USB Token വളരെ ഭദ്രമായി സൂക്ഷിക്കുക. നഷ്ടപ്പെട്ടാല്‍ വീണ്ടും ലഭിക്കുന്നതിന് ആദ്യമായി എടുക്കുന്നതിനു് സ്വീകരിച്ച അതേ നടപടി ക്രമങ്ങള്‍ തന്നെ വേണ്ടി വരും.
- USB Token കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പാസ് വേര്‍ഡ് തെറ്റാതെ നല്‍കുക. നിശ്ചിത പ്രാവശ്യം തെറ്റിക്കഴിഞ്ഞാല്‍ ഡിവൈസ് ബ്ലോക്ക് ആവുന്നതാണ്. സാധാരണ ഇ-മെയിലിന്‍റെയോ സ്പാര്‍ക്കിന്‍റെയോ ഒക്കെ പാസ്‍വേര്‍ഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യുന്ന രീതിയീല്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ സാധ്യമല്ല.
- USB ഡിവൈസും പാസ്‍വേര്‍ഡും പരമാവധി മറ്റാരുമായും പങ്ക് വെക്കാതിരിക്കുക
- സിഗ്നേച്ചറിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് പുതുക്കേണ്ടതാണ്. പുതുക്കുമ്പോള്‍ USB Token പഴയത് തന്നെ മതിയാകും.
Digital Signature
Reviewed by Alrahiman
on
June 01, 2026
Rating:
Reviewed by Alrahiman
on
June 01, 2026
Rating:

No comments: