recent
[Income Tax][column1][#FF5CFF]

Install Digital Signsture (DSC)in Windows




ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ താഴെ കൊടുത്തിട്ടുള്ള  പ്രവർത്തനങ്ങൾ ക്രമമായി പൂർത്തീകരിക്കുക.

1. Java Installation
2. USB Token Installation
3. NSCDsign Utility Installation
4. Install RootCA Certificate






ഡിജിറ്റല്‍ സിഗ്നേച്ചര്‍ യൂട്ടിലിറ്റി സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ സിസ്റ്റത്തില്‍ ജാവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇത് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യമായി നമുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം





ഡിജിറ്റൽ സിഗ്നേച്ചർ പെൻഡ്രൈവ് പോലെ തോന്നിക്കുന്ന ഒരു ഡിവൈസിലാണ് തയ്യാറാക്കി തരുന്നത്. എന്നാൽ ഇത് സാധാരണ പെൻഡ്രൈവ് പോലെ നമുക്ക് ഫയലുകളൊന്നും കോപ്പി ചെയ്ത് സൂക്ഷിക്കാൻ സാധിക്കില്ല. ഇത് സിസ്റ്റത്തിൽ പ്രവർത്തിക്കണമെങ്കിൽ അതിൻ്റേതായ സോഫ്റ്റ് വെയർ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. സാധാരണയായി ProxKey എന്ന കമ്പനിയുട ഡിവൈസാണ് കൂടുതൽ ആളുകളും ഉപയേഗിച്ച് കാണാറ്. ഉപയോഗിക്കാൻ ഏറ്റവും ലളിതവും ഈ ഡിവൈസാണ്. ഏത് കമ്പനിയുടെ USB Token ആയാലും ഇതിന്‍റെ ഇന്‍സ്റ്റലേഷന്‍ രീതി ഏറെക്കുറെ സമാനമാണ്. 
ജാവ ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് ഡിവൈസിൻറെ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ഡിവൈസ് ആദ്യമായി സിസ്റ്റത്തിൽ ഘടിപ്പിക്കുമ്പോൾ തന്നെ അതിൻറെ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പോപ്പ്അപ്പ് ലിൻഡോ പ്രത്യക്ഷപ്പെെടും. പ്രസ്തുത വിൻഡോയിലെ Install എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് മുന്നോട്ട് പോയാൽ ഡിവൈസിൻറെ സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ പൂർത്തിയാകും. ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന ProxKey ടോക്കൺ ഇൻസ്റ്റാൾ ചെയ്യുന്ന സ്ക്രീൻ ഷോട്ടുകൾ താഴെ നൽകുന്നു.

WD PROXKey - USB Token Installation 

ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ USB Token കമ്പ്യൂട്ടറിന്‍റെ ഏതെങ്കിലും ഒരു യു.എസ്.ബി ഡ്രൈവില്‍ ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും. ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. (അഥവാ നിങ്ങള്‍ AutoPlay ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ My Computer--CD Drive(X)--WDPROXKey എന്ന ഡ്രൈവില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.

തുടര്‍ന്ന് ഇന്‍സ്റ്റലേഷന്‍ പ്രോസസ് ആരംഭിക്കും. താഴെ കാണുന്ന പ്രോഗ്രസ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടും.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താഴെ കാണുന്ന കണ്‍ഫര്‍മേഷന്‍  വിന്‍ഡോ പ്രത്യക്ഷപ്പെടും.

ഇപ്പോള്‍ ഡെസ്ക് ടോപ്പില്‍ WD PROXKey എന്ന ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരിക്കും. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. നമുക്ക് Tokem Device നൽകിയ ഏജൻസി അതിൻറെ ഒരു സീക്രട്ട് PIN നൽകിയിട്ടുണ്ടാകും. അത് മറന്നു പോകരുത്. വേണമെങ്കിൽ ആ PIN മാറ്റുന്നതിനുള്ള ഓപ്ഷൻ ഈ സോഫ്റ്റ് വെയറിലുണ്ട്. 
 





താഴെയുള്ള ലിങ്കില്‍ നിന്നും  NICDsign എന്ന DSC Signer ഡൗണ്‍ലോഡ് ചെയ്യുക. ഇവിടെ വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്.




ഈ ഡൗണ്‍ലോഡ് ചെയ്ത NICDSign എന്ന exe ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റലേഷൻ ആരംഭിക്കുക
ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുമ്പോള്‍ തന്നെ താഴെ കാണുന്ന Browser Configuration പൂര്‍ത്തീകരിച്ചിട്ടില്ല എന്ന് കാണിക്കുന്ന വാണിംഗ് മെസേജ് പ്രത്യക്ഷപ്പെടും. അടുത്ത സ്റ്റെപ്പില്‍ നമ്മള്‍ ഇത് പൂര്‍ത്തീകരിക്കും എന്നുള്ളത് കൊണ്ട് തത്കാലം ഈ മെസേജ് അവഗണിച്ച് മുന്നോട്ട് പോവുക


അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ പ്രോസസ് തുടരുന്നു. തുടര്‍ന്ന് വരുന്ന വിന്‍ഡോകളില്‍ Next ബട്ടണ്‍ അമര്‍ത്തി മുന്നോട്ട് പോവുക.



ഇന്‍സ്റ്റലേഷന്‍പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ദൃശ്യമാകും. അവിടെ Finish ബട്ടണ്‍ അമര്‍ത്തുക.


തുടര്‍ന്ന് താഴെ കാണുന്ന ഒരു കമാന്‍റ് ബോക്സ് പ്രത്യക്ഷപ്പെട്ട് 3 സെക്കന്‍റ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. NSCDSign പ്രവര്‍ത്തിച്ചു തുടങ്ങി എന്നുള്ളതിന് തെളവാണിത്. ഇനി ഓരോ തവണ സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ഈ വിന്‍ഡോ പ്രത്യക്ഷപ്പടും.


ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതോടു കൂടി ഡെസ്ക്ടോപ്പില്‍ NICDSign എന്ന ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. 


നമ്മുടെ സിസ്റ്റത്തിന്‍റെ ടാസ്ക് ബാറില്‍ വലതു മൂലയിലും ഈ ഐക്കണ്‍ പ്രത്യക്ഷപ്പെടും. (USB Token) സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ടാസ്ക് ബാറില്‍ ഈ ഐക്കണ്‍ പ്രത്യക്ഷപ്പെടുകയുള്ളൂ)

ഇനി ടാസ്ക് ബാറില്‍ കാണുന്ന ഈ ഐക്കണില്‍ Right Click ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ Settings എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ കാണാം. അതില്‍ Select Your USB Token എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ ഡിവൈസ് ടൈപ്പ് ഏതെന്ന് സെലക്ട് ചെയ്യുക. Proxkey, Trustkey ഇവ രണ്ടും അല്ലാത്ത മറ്റൊന്നാണ് നമ്മുക്ക് ലഭിച്ച ഡിവൈസ് എങ്കില്‍ ലിസ്റ്റില്‍ കാണുന്ന Custom എന്നത് സെലക്ട് ചെയ്താല്‍ മതി.

Trust Key  ProxKey എന്നീ രണ്ട് ഡിവൈസുകളും Plug and Play ഡിവൈസുകളായി പ്രവര്‍ത്തിക്കുന്നു. അത് കൊണ്ട് ഇത്തരം ഡിവൈസുകള്‍ ഡ്രൈവറുകള്‍ മിക്കവാറും സ്വമേധയാ ഡിറ്റക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്നു. മറ്റ് ചില ഡിവൈസുകള്‍ (ഉദാഹരണം e-pass2003, M Toeken ) ഡ്രൈവറുകള്‍ സ്വമേധയാ ഡിറ്റക്ട് ചെയ്യുന്നില്ല

ഇത്തരം സന്ദര്‍ഭങ്ങളില്‍ Token Driver എന്നതിന് നേരെ കാണുന്ന Browse ബട്ടണില്‍ അമര്‍ത്തി യഥാര്‍ത്ഥത്തില്‍ ആവശ്യമായ dll ഫയല്‍ ലൊക്കേററ് ചെയ്ത് സേവ് ബട്ടണ്‍ അമര്‍ത്തണം. പ്രധാനപ്പെട്ട ഡിവൈസുകളുടെ dll ഫയലുകളുടെ പേരും അതിന്‍റെ പാത്തും താഴെ നല്‍കുന്നു.

epass2003   :  C:\Windows\System32\eps2003csp11v2.dll 
M Token     :  C:\Windows\System32\CryptoIDA_pkcs11.dll




നമ്മുടെ ഡിവൈസ് ഏതെന്ന് സെലക്ട് ചെയ്തതിന് ശേഷം Save ബട്ടണില്‍ അമര്‍ത്തുക



അപ്പോള്‍ താഴെ കാണുന്ന കണ്‍ഫര്‍മേഷന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു. അതിന് ശേഷം USB Token ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടു കണക്ട് ചെയ്യുന്നത് നന്നായിരിക്കും.

 
 



ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഇൻസ്റ്റലേഷൻ പൂർത്തിയാകണമെങ്കിൽ RootCA Certificate കൂടി ഇൻസ്റ്റാൾ ചെയ്യണം. 
1. താഴെ കൊടുത്ത ലിങ്കിൽ നിന്നും  RootCA Certificate ഡൗൺലോഡ് ചെയ്യുക.
 
2. ഡൗൺലോഡ് ചെയ്ത exe ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ കാണുന്ന വിൻഡോ തുറന്ന് വരും. അതിൽ OK എന്ന ബട്ടണിലമർത്തുക
3. തുടഞന്ന് വരുന്ന വിൻഡോയിൽ Open എന്ന ബട്ടണമർത്തുക. 
 

 4. അടുത്ത വിൻഡോയിൽ Instal Certificate എന്ന ബട്ടണമർത്തുക.
 
 
 .
5 . അടുത്ത വിൻഡോയിൽ Next ബട്ടണമർത്തുക.


6 . അടുത്ത വിൻഡോയിൽ Next ബട്ടണമർത്തുക.

 
7 . അടുത്ത വിൻഡോയിൽ Finish ബട്ടണമർത്തുക.
8 . അപ്പോൾ താഴെ കാണുന്ന കൺഫർമേഷൻ മെസേജ് കാണാം. അതോടെ സർട്ടിഫിക്കറ്റ് ഇൻസ്റ്റലേഷനും പൂർത്തിയായി.
 
 
ഇതോടെ വിൻഡോസിൽ ഡിവൈസ് പ്രവർത്തന സജ്ജമായിട്ടുണ്ടായിരിക്കും. 
 
 
ഇതോടുകൂടി നിങ്ങളുടെ സിസ്റ്റത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ പ്രവർത്തന സജ്ജമായിട്ടുണ്ടാകും..... 
 
 
ഇനിഎന്തെങിലും എറർ മെസേജ് കാണുകയാണെങ്കിൽ Common Errors and Solutions എന്ന പോസ്റ്റ് നോക്കുക.
 
Install Digital Signsture (DSC)in Windows Reviewed by Alrahiman on May 31, 2026 Rating: 5

No comments:

All Rights Reserved by alrahiman © 2014 - 2015
Powered By Blogger, Designed by Sweetheme

Contact Form

Name

Email *

Message *

Powered by Blogger.