Install Digital Signature (DSC) in Ubuntu
ഉബുണ്ടുവിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇൻസ്റ്റാൾ ചയ്യുന്നത് വിൻഡോസിനെ അപേക്ഷിച്ച് താരതമ്യേന എളുപ്പമാണ്. ഒരുപാട് നടപടി ക്രമങ്ങൾ ഒന്നുമില്ല. ഒരൊറ്റ ഫയൽ മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതി. ഉബുണ്ടുവിൻറെ ഏറ്റവും പുതിയ വേർഷനായ ഉബുണ്ടു 22.04 ൽ ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഇവിടെ വിവരിക്കുന്നത്.
1. ആദ്യമായി കൈറ്റ് കേരള വെബ്സൈറ്റിൽ പ്രവേശിക്കുക
https://kite.kerala.gov.in/KITE/index.php
2. വെബ്സൈറ്റിൽ Dolwnload എന്ന മെനുവിൽ Operating System ന്നതിൽ ക്ലിക്ക് ചെയ്യുക.
3. തുടർന്ന് താഴെ കാണുന്ന പേജിൽ കുറച്ച് താഴെക്ക് സ്ക്രോൾ ചെയ്താൽ താഴെ കാണുന്ന സോഫ്റ്റ് വെയർ സക്ഷനിലേത്തും
4. ഇതിൽ കാണുന്ന Digital Signature Updated (For Ubuntu 22.04) എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുത.
5. ഡൗൺലോഡ് ചെയ്ത ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. അപ്പോൾ താഴെ കാണുന്ന വിൻഡോ തുറക്കും.
6.ഈ വിൻഡോയുടെ മുകളിൽ ഇടത് മൂലയിൽ കാണുന്ന Etract എന്ന പച്ച നിറമുള്ള ബട്ടണിൽ അമർത്തുക. തുടർന്ന് ഫയൽ എക്സ്ട്രാക്ട് ചെയ്യുന്നതിന് രരു ഫയൽ ലൊക്കേഷൻ കാണിച്ച് Extract ബട്ടണിലമർത്തുക.
7. എക്സ്ട്രാക്ഷൻ വളരെ പെട്ടെന്ന പൂർത്തിയാകും. അപ്പോൾ താഴെ കാണുന്ന മെസേജ് ബോക്സ് പ്രെത്യക്ഷപ്പെടും. അതിൽ കാണുന്ന Show Files എന്ന ബട്ടണിലമർത്തിയാൽ നേരിട്ട് നമുക്ക്എക്സ്ട്രാക്ട് ചെയ്ത ലൊക്കേഷനിലെത്താെം.
8. ഫയൽ എക്സ്ട്രാക്ട് ചെയ്ത ലൊക്കേഷനിൽ എന്ന ഒരു ഫോൾഡർ കാണാം. അത് ഡബിൾ ക്ലിക്ക് ചെയ്താൽ അതിനകത്ത് താഴെ കാണുന്നത് പോലെ 3 ഫയലുകൾ കാണാം.
9. ആദ്യം അതിൽ കാണുന്ന Instal.sh എന്ന ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Properties ൽ പ്രവേശിക്കുക
10. പ്രോപ്പർട്ടീസ് വിൻഡോയിൽ മൂന്ന് ടാബുകളുണ്ടായിരിക്കും. അതിൽ രണ്ടാമത്തെ Permissions എന്ന ടാബിൽ Allow executing file as program എന്ന ഓപ്ഷനിൽ ട്ക് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി വിൻഡോ ക്ലോസ് ചെയ്യുക.
11. തുടർന്ന് വീണ്ടും instal.sh എന്ന ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Run as a Program എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
12. അപ്പോൾ ഉബുണ്ടുവിൻറെ Terminal Window ഓപ്പൺ ചെയ്യും. അതിൽ സിസ്റ്റത്തിൻറെ പാസ്വേർഡ് (ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകിയ, ഉബുണ്ടു ഓപ്പൺ ചെയ്യുമ്പോൾ നൽകാറുള്ള പാസ്വേർഡ്) ടൈപ്പ് ചെയ്ത് എൻറർ കീ അമർത്തുക . ഇത് ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ ഒന്നും ദൃശ്യമാകില്ലെങ്കിലും കൃത്യമായി ടൈപ്പ് ചെയ്യുക.
13. തുടർന്ന് Choose your Token എന്ന ഒരു വിൻഡോ പ്രത്യക്ഷപ്പെടും. ഇതിൽ കോമ്പോ ബോക്സിൽ 4 കമ്പനിയുടെ ഡിവൈസുകൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ നിങ്ങളുടെ ഡിവൈസ് സെലക്ട് ചെയ്ത് OK ബട്ടണമർത്തുക.
14. തുടർന്ന് ഇൻസ്റ്റേഷൻ പ്രോസസ് നടക്കുന്നതിൻറെ പ്രോസസ് Terminal വിൻഡോയിൽ കാണിച്ചുകൊണ്ടിരിക്കും. അല്പം കാത്തിരിക്കുക.
15. ഇൻസ്റ്റലേഷൻ പൂർത്തീകരിച്ചാൽ താഴെ കാണുന്ന പോലെ ഡിവൈസ് ഡിസ്കണക്ട് ചെയ്ത് സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാനുള്ള നിർദ്ദേശം വരും.
16. സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് ഡിവൈസ് വീണ്ടും കണക്ട് ചെയ്യുമ്പോൾ ഡെസ്ക് ടോപ്പിൽ വലതു മൂലയിലായി DSCSigner എന്ന ചെറിയ ഒരു വിൻഡോ പ്രത്യക്ഷ പ്പെടുന്നുവെങ്കിൽ ഡിവൈസ് പ്രവർത്തന സജ്ജമായി എന്ന് അനുമാനിക്കാം...
Reviewed by Alrahiman
on
May 31, 2026
Rating:









No comments: