recent
[Income Tax][column1][#FF5CFF]

Register DSC in BIMS and SPARK


ഒരു ഓഫീസിൽ ആദ്യമായി DDOചാർജ്ജ് എടുക്കുന്നതാണെങ്കിലും നിലവിലെ DSC കാലാവധി കഴിഞ്ഞിട്ട് Renew ചെയ്തതാണെങ്കിലും DSC ബിംസിൽ ചെയ്ത് Registration Request ട്രഷറിയിൽ സമർപ്പിക്കണം. രണ്ടായാലും രെജിസ്ട്രേഷൻ നടപടികൾ താഴെ കൊടുത്തത് പോലെ തന്നെയാണ്

1. USB Token സിസ്റ്റത്തിന്‍റെ USB പോര്‍ട്ടില്‍ ഘടിപ്പിക്കുക
2. ബിംസ് Home പേജില്‍ പ്രവേശിക്കുക    ( https://bims.treasury.kerala.gov.in/ )
3. Services എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് താഴെ വരുന്ന DSC Registration / Renewal എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
 

 
 
 
4.തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ സ്ഥാപനത്തിന്‍റെ 10 അക്കമുള്ള DDO കോഡും സ്ഥാപനമേധാവിയുടെ പെന്‍ നമ്പരും നല്‍കി Next ബട്ടണ്‍ അമര്‍ത്തുക



5. തുടർന്ന് താഴെ കാണുന്ന ഒരു മെസെജ് പ്രത്യക്ഷപ്പെടും. നിങ്ങൾ പുതുതായി ഈ ഓഫീസിൽ ചാർജ്ജ് എടുക്കുന്നുവെങ്കിൽ മെസെജിൽ നേരത്തെ ചാർജ്ജുണ്ടായിരുന്ന DDO യുടെ കേര് കാണിക്കും അതല്ല നിങ്ങൾ DSC പുതുക്കിയതിന് ശേഷം പുതിയ DSC രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തന്നെ പേര് കാണിക്കും എന്തായാലും അവിടെ Proceed ബട്ടണിലമർത്തുക.
 
 
6. അടുത്ത വിന്‍ഡോയില്‍ സ്ഥാപനത്തിന്‍റെ ചില  വിവരങ്ങള്‍ ദൃശ്യമാകും. ശരി തന്നെയാണെന്ന് ഉറപ്പ് വരുത്തി Proceed ബട്ടണിലമര്‍ത്തുക



7.തുടര്‍ന്ന് USB Token പാസ് വേര്‍ഡ് നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക

8.തുടര്‍ന്ന് DDO Details എന്ന ഒരു വിൻഡോ പ്രത്യക്ഷപ്പെടും. അതിൽ Send OTP എന്ന നീല നിറത്തിലുള്ള ഒരു ബട്ടൺ കാണും. അതിലമർത്തുക. തുടർന്ന് നിങ്ങളുടെ ഫോണി വരുന്ന OTP, Enter OTP എന്ന ബോക്സിൽ എൻറർ ചെയ്യുക. തുടർന്ന് REGISTER ബട്ടണിലമർത്തുക.
 
 

9. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Confirm ബട്ടണമര്‍ത്തുക


10. തുടർന്ന് Success മെസെജ് പ്രത്യക്ഷപ്പെടും. അതിൽ OK ബട്ടണിലമർത്തുക. 



 
 
11.തുടര്‍ന്ന് മുമ്പത്തെ വിന്‍ഡോയിലേക്ക് തിരിച്ചു പോകുന്നു. എന്നാല്‍ Register ബട്ടണ് പകരം Print എന്ന ബട്ടണ്‍ പ്രത്യക്ഷപ്പെട്ടതായി കാണാം. ഈ ബട്ടണില്‍ അമര്‍ത്തി രജിസ്ട്രേഷന്‍ റിക്വസ്റ്റ്  പ്രിന്‍റ് ചെയ്യുക

11. ഇപ്പോള്‍ താഴെ കാണുന്ന DDO Registration Request പ്രിന്‍റ് ചെയ്തിട്ടുണ്ടായിരിക്കും. ഇത് അതത് ട്രഷറിയില്‍ സമര്‍പ്പിക്കുക. ഇതില്‍ ഒപ്പ്, സീല് എന്നിവ പതിക്കേണ്ടി വരില്ല. ഇതിന് പകരം നമ്മുടെ ഡിജിറ്റല്‍ സിഗ്നേച്ചറാണ് പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്കായി കാണുന്നത്. 




12. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകണമെങ്കിൽ ഇത് ട്രഷറിയിൽ നിന്നും അപ്രൂവ് ചെയ്യണം. എങ്കിൽ മാത്രമേ നമുക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കൂ. ഇതിന് വേണ്ടി 4 കാര്യങ്ങൾ നമ്മൾ ട്രഷറിയിലെത്തിക്കണം.

  1. നാം തൊട്ടുമുമ്പ് പ്രിൻറ് ചെയ്ത DSC DDO Registration Request. (ഇതിൽ ഒപ്പോ സീലോ പതിക്കേണ്ടതില്ല)
  2. Institution EKYC Form. (ഇത് ഫിൽ ചെയ്ത് ഒപ്പ് വെച്ച് Designation Seal, Office Seal എന്നിവ പതിക്കുക.
  3. നിങ്ങളുടെ ആധാറിൻറെ കോപ്പി.
  4. പുതുതായി ഈ ഓഫീസിൽ ഡി.ഡി.എ ചാർജ്ജ് എടുക്കുന്നുവെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ കൂടി വേണ്ടി വരും
  • a) ഈ സ്ഥാപനത്തിലെക്ക് DDO ആയി ട്രാൻസ്ഫർ കിട്ടിയ ഉത്തരവിൻറെ കോപ്പി
  • b) ഫുൾ അഡീഷണൽ ചാർജ്ജ് അനുവദിച്ച ഉത്തരവിൻറെ കോപ്പി
  • c)  പ്രമോഷൻ ലഭിച്ച ഉത്തരവിൻറെ കോപ്പി

ഇത് അപ്രൂവ് ചെയ്യാൻ അധികം കാല താമസം എടുക്കില്ല. തിരക്കില്ലെങ്കിൽ നിങ്ങൾ ചെന്ന ഉടനെ തന്നെ അപ്രൂവ് ചെയ്തേക്കാം.

 


ബിംസിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പോ അതിന് ശേഷമോ നമുക്ക് DSC സ്പാർക്കിൽ രജിസ്റ്റർ ചെയ്യാം. രണ്ടിലെയും രജിസ്ട്രേഷൻ പൂർത്തിയായാൽ മാത്രമേ DSC സ്പാർക്കിൽ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കൂ.

1. USB Token സിസ്റ്റത്തിന്‍റെ USB പോര്‍ട്ടില്‍ ഘടിപ്പിക്കുക
2. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക (www.spark.gov.in)
3. സ്പാര്‍ക്ക് വിന്‍ഡോയില്‍ ആദ്യത്തെ മെനുവായ Administration എന്നതില്‍ ക്ലിക്ക് ചെയ്ത് Drop Down ലിസ്റ്റില്‍ നിന്ന് New Registration / Renewal of DSC എന്നതില്‍ ക്ലിക്ക് ചെയ്യുക.
4. തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോയില്‍ New DSC Registration / Renewal എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക




5. തുടര്‍ന്ന് USB Token ഡിവൈസിന്‍റെ പാസ് വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോയില്‍ പാസ് വേര്‍ഡ് നല്‍കി OK ബട്ടണ്‍ അമര്‍ത്തുക.

6. അടുത്തതായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ സെലക്ട് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ നമ്മുടെ പേരും ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ കാലാവധിയും കാണാം. ഇതിന്‍റെ തുടക്കത്തില്‍ കാണുന്ന റേഡിയോ ബട്ടണില്‍ ടിക്ക് രേഖപ്പെടുത്തി OK ബട്ടണ്‍ അമര്‍ത്തുക
7.  ഇതിനെ തുടര്‍ന്ന് Successfully Registered DSC in SPARK എന്ന മെസേജ്പ്രത്യക്ഷപ്പെടുന്നു. ഇനി നിങ്ങള്‍ക്ക് സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചു തുടങ്ങാം.


Register DSC in BIMS and SPARK Reviewed by Alrahiman on May 31, 2026 Rating: 5

No comments:

All Rights Reserved by alrahiman © 2014 - 2015
Powered By Blogger, Designed by Sweetheme

Contact Form

Name

Email *

Message *

Powered by Blogger.