Take Charge of DDO in SPARK

നിങ്ങൾ നേരത്തെയുള്ള സ്ഥാപനത്തിൽ തന്നെയാണ് ചാർജ്ജെടുക്കുന്നതെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ചാർജ്ജെടുക്കാൻ പോകുന്ന സ്ഥാപനത്തിൻറെ സ്പാർക്കിൽ നിങ്ങളെ നേരത്തെ ജോയിൻ ചെയ്യിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ Take Charge in Present Office എന്ന ഓപ്ഷനാണ് സെലക്ട് ചെയ്യേണ്ടത്.
ഈ വിൻഡോയിൽ Privilages Assigned എന്ന ഭാഗത്തുള്ള ഓപ്ഷനുകൾ നേരത്തെ തന്നെ സെലക്ട് ചെയ്തിട്ടുണ്ടാകും. DDO with effect from എന്നതിന് നേരെ DSC ട്രഷറിയിൽ നിന്നും അപ്രൂവ് ചെയ്ത തിയതി കാണാം. അതും തിരുത്തേണ്ടതില്ല. DDO for sub office also, Administrator for sub office also എന്നിവയ്ക്ക് നേരെ No എന്ന് മതി. അതിന് താഴെ Previous DDO യുടെ പേര്, അദ്ദേഹത്തിൻറെ Designation എന്നിവ വന്നിട്ടുണ്ടാകും. Controlling Officer for this Office ? എന്നതിന് നേരെ Yes എന്ന് സെലക്ട് ചയ്യുക.
തുടർന്ന് താഴെ കാണുന്ന Confirm ബട്ടണിലമർത്തുക. അപ്പോൾ താഴെ കാണുന്ന വാണിംഗ് മെസേജ് കാണും. അതിൽ OK ബട്ടണമർത്തുക
തുടർന്ന് താഴെ കാണുന്ന Success Message കാണും. അതും OK ബട്ടണമർത്തി ക്ലേസ് ചെയ്യുക.
ഇതോടു കൂടി നിങ്ങൾ ഈ സ്ഥാപനത്തിൻറെ DDO ആയി മാറിയിട്ടുണ്ടാകും.
ഇനി നിങ്ങൾ സ്പാർക്ക് ലോഗ് ഔട്ട് ചെയ്യുക. എന്നിട്ട് നിങ്ങൾ അതേ User ID യും (Your PEN) പാസ് വേർഡും ഉപയോഗിച്ച് ഒന്നു കൂടി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാൻ Adar OTP ആവശ്യപ്പെടുന്നു എങ്കിൽ നിങ്ങൾ ഈ സ്ഥാപനത്തിൻറെ DDO ആയി എന്ന് അനുമാനിക്കാം. മാത്രമല്ല നിങ്ങൾ സ്പാർക്കിൽ ലോഗിൻ ചെയ്ത് അകത്ത് പ്രവേശിച്ചാൽ പഴയ മെനുകൾക്ക് പുറമെ Salary Matters തുടങ്ങിയ ചില അഡിഷനൽ മെനുകൾ കൂടി കാണാം.
ഇനി നിങ്ങൾക്ക് മറ്റുള്ളവരുടെ ശമ്പള ബില്ല് പ്രോസസ് ചെയ്യാനും ബില്ല് ഇ-സബ്മിറ്റ് ചെയ്യാനുമെല്ലാം സാധിക്കും.
------------------------------------------------------------------------------------------------------------------
If You were not added to current office SPARK
നിങ്ങൾ പുതിയ ഓഫീസിലെക്ക് ട്രാൻസ്ഫറായി വന്നതും പുതിയ ഓഫീസിലെ സ്പാർക്കിൽ നിങ്ങൾ എത്തിയിട്ടില്ലെങ്കിലും (ഗസറ്റഡ് തസ്തിക അല്ലെങ്കിൽ) നിങ്ങളെ പഴയ ഓഫീസിൽ നിന്നും Relieve ചെയ്ത് Transit കണ്ടീഷനിൽ നിൽക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പുതിയ ഓഫീസിലെ സ്പാർക്കിൽ ജോയിൻ ചെയ്യാനും DDO ആയി മാറാനും സാധിക്കും.
അതിന് വേണ്ടി Individual സ്പാർക്ക് ലോഗിനിൽ കയറി Service Matters ൽ Take Charge of DDO എന്ന മെനുവിൽ ക്ലിക്ക് ചെയ്ത ലഭിക്കുന്ന ഓപ്ൽനിൽ Take Charge in New Office എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് പുതിയ ഓഫീസിൻറെ പേര് DDO Code, റിലീവ് ചെയ്ത തിയ്യതി, ജോയിൻ ചെയ്ത തിയ്യതി, Acqittance Group എന്നിവയെല്ലാം രേഖപ്പെടുത്തി Confirm ചെയ്താൽ നിങ്ങൾ പുതിയ ഓഫീസിലെ സ്പാർക്കിലേക്ക് Add ചെയ്യപ്പെടുകയും മാത്രമല്ല DDO ആയി മാറുകയും ചെയ്യും.
Reviewed by Alrahiman
on
May 31, 2026
Rating:







No comments: