Efiling of 10E Form

നിങ്ങൾ ആദായ നികുതിയിൽ നിന്ന് അരിയർ റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ട് എങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് തന്നെ 10E ഫോം ഓൺലൈനായി ഫയൽ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ആദായ നികുതി ഫയൽ ചെയ്ത് അത് പ്രോസസ് ചെയ്യുന്നതിന് മുമ്പ് തന്നെ 10E ഫോം സബ്മിറ്റ് ചെയ്യണം. അല്ലെങ്കിൽ റിലീഫ് പരിഗണിക്കാതെ വീണ്ടും പണമടക്കണമെന്ന് പറഞ്ഞ് നോട്ടീസ് വരും എന്നത് ഉറപ്പാണ്.
ഇത് ചെയ്യുന്നതെങ്ങനെയെന്നരിയാൻ ഈ പോസ്റ്റ് പൂർണ്ണമായും വായിക്കുക
ആദ്യമായി ആദായ നികുതിയുടെ പുതിയ പോർട്ടലലായ https://www.incometax.gov.in/iec/foportal/ എന്നതിൽ പ്രവേശിക്കുക. അതിന് മുകളിൽ കാണുന്ന LOGIN ബട്ടണിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന വിൻഡോയിൽ യൂസർ നെയിമായി നിങ്ങളുടെ പാൻ നമ്പർ/ ആധാർ നമ്പർ എൻറെർ ചെയ്ത് Continue ബട്ടണമർത്തുക.
തുടർന്ന് വരുന്ന വിൻഡോയിൽ Secure Access Message കൺഫേം ചെയ്യുന്നതിനുള്ള ടിക് മാർക്ക് രേഖപ്പെടുത്തുക, പാസ് വേർഡ് എൻറർ ചെയ്യുക, Contin ബട്ടണമർത്തുക
തുടർന്ന് വരുന്ന വിൻഡോയിൽ e-File എന്ന മെനുവിൽ Invome Tax Forms >> File Income Tax Forms എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന വിൻഡോയിൽ രണ്ടാമത്തെ ടാബായ Forms as Per Income Tax Act 1961 എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന പേജിൽ ഒരു പേജിൽ 10 ഐറ്റങ്ങളാണ് ലിസ്റ്റ് ചെയ്യുന്നത്. 10 E വരുന്നത് രണ്ടാമത്തെ പേജിലാണ്. അത് കൊണ്ട് ഒന്നാമത്തെ പേജിൻറെ ഏറ്റവും താഴെ കാണുന്ന പേജ് നാവിഗേറ്ററിൽ ക്ലിക്ക് ചെയ്ത് രണ്ടാമത്തെ പേജിലെത്തുക.
രണ്ടാമത്തെ പേജിൽ Tax Exemptions and Reliefs (Form 10E) എന്ന് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ Assessment Year (A.Y) എന്ന കോമ്പോ ബോക്സിൽ 2026-27 എന്ന് സെലക്ട് ചെയ്ത് Continue ബട്ടണിലമർത്തുക.
തുടർന്ന് വരുന്ന വിൻഡോയിൽ Let's Get Started എന്ന ബട്ടണിലമർത്തുക.
അടുത്ത വിൻഡോയിൽ ആദ്യം കാണുന്ന Arrears Sa;ary എന്നതി ടിക് രേഖപ്പെടുത്തി Continue ബട്ടണിലമർത്തുക.
തുടർന്ന് വരുന്ന വിൻഡോയിൽ Personal Information, Arrears Salary/Family Pension, Verification എന്നിങ്ങനെ 3 സോക്ഷനുകൾ കാണാം. ഇത് ഓരോന്നായി Confirm ചെയ്തു വരേണ്ടതുണ്ട്. ആദ്യമായി Personal Information എന്നതിൽ ക്ലിക്ക് ചെയ്യുക.
ഈ പേജിൽ നിങ്ങളുടെ പേര്, പാൻ നമ്പർ, അഡ്രസ് എന്നിവ കാണാം. അതിന് താ
ഈ സെക്ഷൻ ഫില്ല് ചെയ്യുമ്പോൾ നമ്മളുടെ പക്കൽ നാം നേരത്തേ തയ്യാറാക്കി വെച്ച 10 E ഫോം ഉണ്ടായിരിക്കണം. അതിൽ നോക്കിയാണ് ഇതിലെ കോളങ്ങളിൽ ഡാറ്റ പൂരിപ്പിക്കേണ്ടത്. സൗകര്യത്തിനായി ഒരു മാതൃകാ Annexure-I, താഴെ ചേർക്കുന്നു.
നിങ്ങളുടെ 10E ഫോമെടുത്ത് താഴെ കാണുന്ന വിൻഡോയിൽ രണ്ടാമത്തെ സെക്ഷനിൽ പ്രവേശിക്കുക.
അപ്പോൾ താഴെ കാണുന്ന വിൻഡോ ലഭിക്കും. ഇതിൽ ഒന്നാമത് കാണുന്നത് Annexure-I ആണ്. ഇതില ആദ്യത്തെ കോളം മാത്രം നാം തല്ക്കാലം ഫില്ല് ചെയ്ത്ൽ മതി. (അരിയർ ഒഴികെയുള്ള നമ്മടെ ടോട്ടൽ ഇൻകം) അത് നമ്മുടെ Annexure I ൽ കാണുന്ന ഒന്നാമത്തെ ഫിഗർ ആയിരിക്കും. ബാക്കി ഏറെക്കുറെ കോളങ്ങൾ Table A ഫില്ല് ചെയ്യുന്നതോടു കൂടി സ്വമേധയാ ഫിൽആയിക്കോളും
അതിന് ശേഷം നേരെ ഈ പേജിന് താഴെ Table A എന്ന ഒരു ഭാഗം കാണാം. അതിന് താഴേ Add Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് നമ്മുടെ Table A യിൽ കാണുന്ന വിവരങ്ങൾ ഓരോന്നായി അതിലേക്ക് ചേർക്കുക. ഉദാഹരണത്തിനായി ഒരു Table A താഴെ ചേർക്കുന്നു.

Add Details ബട്ടണമർത്തുമ്പോൾ താഴെ കാണുന്ന ഫീഞഡുകൾ ലഭിക്കും. ഇവിടെ ഒരു സമയം അരിയർ ബാധകമായിട്ടുള്ള ഒരു വർഷത്തിൻറെ വിവരങ്ങളാണ് എൻറർ ചെയ്യേണ്ടത്.
- കോംമ്പോ ബോക്സിൽ ആദ്യം Financial Year ആണ് സെലക്ട് ചെയ്യേണ്ടത്. 2019-20 എന്ന് സെലക്ട് ചെയ്തു
- പ്രസ്തുത വർഷത്തിൽ അന്ന് റിപ്പോർട്ട് ചെയ്ത ടോട്ടൽ (ടാക്സബിൾ) ഉൻകം. ഇത് മുകളിൽ നൽകിയ Tab'e A യിൽ നിന്ന് ലഭിക്കും. ഇത് അന്നത്തെ റിട്ടേൺ ഫയൽ ചെയ്തതിന് സമാനമാകണം.
- ഈ വർഷം ലഭിച്ച അരിയറിൽ ആ വർ.ത്തേക്ക് ബാധകമായ വരുമാനം.
- നേരത്തെ ലഭിച്ചതും ഇപ്പോൾ ലഭിച്ച അരിയറും കൂടിയുള്ള തുക. അത് സ്വമേധയാ വന്നോളും. നമ്മൾ എൻറർ ചെയ്യേണ്ടതില്ല.
- അന്ന് ലഭിച്ച ഇൻകത്തിന് അന്ന് നമ്മൾ അചച്ച ടാക്സ്. ഇത് യഥാർത്ഥത്തിൽ അടച്ച കാക്സ് ആയിരിക്കണം.
- അരിയർ അടക്കമുള്ള തുകയുടെ മുകളിൽ വരുന്ന ടാക്സ്.അത് തനിയെ വരും നാം എൻറർ ചെയ്യേണ്ടതില്ല.
- അതിയർ അടക്കമുള്ള തുകയ്ക്ക് നമ്മുടെ കണക്ക് പ്രകാരം എത്ര രൂപ ടാക്സ് വരുന്നു എന്ന്. ഇത് നമ്മൾ Annexure 1 നോക്കി എൻറർ ചെയ്തു കൊടുക്കുക
- അരിയർ അടക്കമുള്ള തുകയുടെ ടാക്സും അന്ന് നമ്മൾ അടച്ച ടാക്സും തമ്മിലുള്ള വ്യത്യാസം (ഇതും തനിയെ വരും)
ഇത്രയും തുകകൾ നമ്മൾ തയ്യാറാക്കിയ Table A യ്ക്ക് തുല്യമാണെന്ന് ഉറപ്പ് വരുത്തുക. കൃത്യമാണെങ്കിൽ അതിന് താഴെ കാണുന്ന Add ബട്ടൺ അമർത്തുമ്പോൾ മാത്രമേ ഇത് സേവ് ആവുകയുള്ളൂ. എന്നിട്ട് അടുത്ത വർഷത്തിൻറേത് എൻറർ ചെയ്യുക.
ഇങ്ങിനെ നമുക്ക് എത്രവർഷത്തെ അരിയർ ലഭിച്ചിട്ടുണ്ടോ അത്രയും വർഷങ്ങൾ ചേർക്കുക.
എല്ലാം Add ചെയ്തതിന് ശേഷം ഏറ്റവും താഴെ കാണുന്ന SAVE ബട്ടണിലമർത്തുക.
ഇനി തിരിച്ച് വീണ്ടും രണ്ടാമത്തെ സെക്ഷനിൽ ക്ലിക്ക് ചെയ്താൽ Annexure-1, Table A എന്നിവ നമ്മുടെ 10 E ഫോമിന് സമാനമായി ഫില്ല് ചെയ്തതായി കാണാം.
ഏര്രവും താഴെയായി നമുക്ക് ലഭിക്കാവുന്ന Arrear Relief എത്രയാണെന്നും നമുക്ക് കാണാം.
ഇനി അവസാന സൈക്ഷനായ
Verfication ലേക്ക് പോകാം......
തുടർന്ന് താഴെ കാണുന്ന Confirmation ലഭിക്കുന്നതാണ്. അവിടെ നിന്നുംനിങ്ങൾക്ക് Receiopt ഡൗൺലോഡ് ചെയ്യാം.അല്ലെങ്കിൽ e-File > Efile Income Tax Forms>View Submitted Forms എന്നതിൽ പോയി മുഴുവൻ പ്രിൻറുകളുമെടുക്കാവുന്നതാണ്
Reviewed by Alrahiman
on
June 11, 2026
Rating:


Hello Good Post
ReplyDelete